Palakkad

ഒറ്റപ്പാലത്ത് ആക്രിക്കടയുടെ മറവില്‍ ചന്ദനശേഖരം; ഓങ്ങല്ലൂര്‍ സ്വദേശി അറസ്റ്റില്‍

Please complete the required fields.




ഒറ്റപ്പാലം: ആക്രിക്കച്ചവടത്തിന്റെ മറവില്‍ ഒറ്റപ്പാലം പാവുക്കോണത്ത് വൻതോതില്‍ ശേഖരിച്ചുവെച്ച ചന്ദനം പോലീസ് പിടിച്ചെടുത്തു.കച്ചവടം നടത്തിയിരുന്നയാള്‍ അറസ്റ്റില്‍. ഓങ്ങല്ലൂർ വാടാനാംകുറിശ്ശി പുതുക്കാട്ടില്‍ ഹസനെ (42) യാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.

ഒറ്റപ്പാലം പാവുക്കോണം കോട്ടക്കുളത്തുനിന്ന് 2,906 കിലോഗ്രാം വരുന്ന ചന്ദനമാണ് പോലീസ് പിടിച്ചെടുത്തത്. കോട്ടക്കുളത്തിനടുത്ത് ഹസന്റെ തറവാട് വീടിന് സമീപത്തുള്ള ആക്രിസാധനങ്ങള്‍ വില്‍പ്പന നടത്തുന്ന ഷെഡില്‍നിന്നാണ് ചന്ദനം കണ്ടെടുത്തത്.

തടികള്‍, തൊലികളയാത്ത മുട്ടികള്‍, കമ്ബുകള്‍, ചീളുകള്‍, പൊടി അങ്ങനെ പല രൂപത്തിലാണ് ചന്ദനം കണ്ടെത്തിയിട്ടുള്ളത്. ഷെഡില്‍ 50 പ്ലാസ്റ്റിക് പെട്ടികളിലായി അടുക്കിവെച്ച നിലയിലും ചാക്കില്‍കെട്ടിയ നിലയിലുമാണ് ഇവ സൂക്ഷിച്ചിരുന്നത്.

Related Articles

Back to top button