Kerala

കെഎസ്ആർടിസി ശമ്പള പരിഷ്കരണം; സിഎംഡിയുമായി തൊഴിലാളി യൂണിയനുകൾ നടത്തിയ ചർച്ച പരാജയം

Please complete the required fields.




കെഎസ്ആർടിസിയിലെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് സിഎംഡിയുമായി തൊഴിലാളി യൂണിയനുകൾ നടത്തിയ ചർച്ച പരാജയം. ഇനി നവംബർ മൂന്നിന് തൊഴിലാളി യൂണിയനുകൾ ഗതാഗത മന്ത്രി ആന്റണി രാജുവുമായി ചർച്ച നടത്തും.

കെഎസ്ആർടി സി ശമ്പള പരിഷ്കരണം വൈകുന്നത്തിൽ പ്രതിഷേധിച്ച് അടുത്തമാസം അഞ്ചാം തീയതി കെഎസ്ആർടി സി ജീവനക്കാരും പ്രതിപക്ഷ സഘടനകളും ചേർന്ന് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ശമ്പള പരിഷ്കരണം വൈകുന്നതിൽ ജീവനക്കാർക്കിടയിൽ വലിയ തരത്തിൽ അമർഷവും പ്രതിഷേധവും ഉയർന്ന് വന്നിരുന്നു.

അതേസമയം ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് നേരത്തെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ശമ്പള പരിഷ്കരണം എത്രയും വേഗം നടപ്പിലാക്കണമെന്നാണ് സർക്കാരിന്റെ ആഗ്രഹമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Back to top button