Malappuram

കരിപ്പൂരിൽ 2.5 കിലോ സ്വർണവും വിദേശ കറൻസിയും പിടികൂടി

Please complete the required fields.




മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2.5 കിലോഗ്രാം സ്വർണവും വിദേശ കറൻസിയും പിടികൂടി. 1.5 കോടി രൂപ വിപണിമൂല്യം ഉള്ള 2.5 കിലോഗ്രാം സ്വർണം, 1.88 ലക്ഷം രൂപ വില വരുന്ന 15800 സിഗരറ്റ് സ്റ്റിക്കുകൾ, 25.4 ലക്ഷം രൂപയ്ക്ക് തുല്യമായ വിദേശ കറൻസി എന്നിവയാണ് കസ്റ്റംസ് പ്രിവന്റിവ് വിഭാഗം പിടികൂടിയത്.

6 യാത്രക്കാരിൽ നിന്നായാണ് സ്വർണം പിടികൂടിയത്. 1.5 കിലോഗ്രാം സ്വർണം ശരീരത്തിൽ ഒളിപ്പിച്ച രീതിയാലായിരുന്നു. 1.88 ലക്ഷം രൂപ വില വരുന്ന 15000 സിഗരറ്റ് സ്റ്റിക്കുകളും പിടികൂടി. മറ്റൊരു യാത്രക്കാരനിൽ നിന്ന് മതിയായ രേഖകൾ ഇല്ലാതെ വിദേശത്തേക്കു കടത്തുവാൻ ശ്രമിച്ച 25,000 യുകെ ഡോളർ പിടികൂടി. 25.4 ലക്ഷം രൂപയ്ക്ക് തുല്യമായ കറൻസിയാണ് പിടിച്ചെടുത്തത്.

Related Articles

Back to top button