Kottayam

കാര്‍ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു; അപകടത്തിൽ രണ്ടുപേര്‍ക്ക് പരിക്ക്

Please complete the required fields.




കോട്ടയം: പുതുപ്പള്ളി മലമേല്‍ക്കാവില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വീട്ടുമുറ്റത്തേക്ക് പതിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. മലമേല്‍ക്കാവ് സ്വദേശി രാമകൃഷ്ണന്‍ (70), ഭാര്യ അമ്മുക്കുട്ടി (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും നാട്ടുകാരുടെ നേതൃത്വത്തില്‍ പാറാട്ട് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാള്ച പകല്‍ 11.30-ഓടെ ആയിരുന്നു അപകടം.

ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ സുകുമാര്‍ സുരേഷിന്റെ വീടിന്റെ ഷെയ്ഡില്‍ ഇടിച്ച ശേഷം തൊട്ടടുത്തുള്ള വീടിന്റെ മുറ്റത്തേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ വാഹനം പൂര്‍ണ്ണമായും തകര്‍ന്നു. വീട്ടുമുറ്റത്തും പരിസരത്തും ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.

Related Articles

Back to top button