Ernakulam

മസാജ് പാർലറിൽ ലഹരി വിൽപ്പന, മൂന്ന് പേർ എക്സൈസ് പിടിയിൽ

Please complete the required fields.




കൊച്ചി : കൊച്ചിയിൽ മസാജ് പാർലറിൽ ലഹരി വിൽപ്പന നടത്തിയ സംഭവത്തിൽ മൂന്ന് പേർ എക്സൈസ് പിടിയിൽ, ഇവരിൽ നിന്ന് 50 ഗ്രാം എംഡിഎംഎ പിടികൂടി. ഇടപ്പള്ളി പച്ചാളത്തെ ആയുർവേദ മസാദ് പാർലറിലായിരുന്നു പരിശോധന, കണ്ണൂർ തളിപ്പറമ്പ് സ്വദേശി അഷ്റഫ്, സഹോദരൻ അബൂബക്കർ, പറവൂർ സ്വദേശി സിറാജുദ്ദീൻ എന്നിവരാണ് പിടിയിലായത്.

ഗോൾഡൻ മെത്ത് എന്നറിയപ്പെടുന്ന സ്വർണനിർത്തിലുള്ള എംഡിഎംഎ ആണ് പിടികൂടിയത്. എറണാകുളം എക്സ്സൈസ് എൻഫോസ്‌മെന്റ് ആന്റി നർകോറ്റിക് സ്പെഷ്യൽ സ്വാഡ് ഇൻസ്‌പെക്ടർ പ്രമോദിന്‍റെ നേതൃത്വത്തിലാണ് പരിശോധന. പെൺകുട്ടികളാണ് ഗോൾഡൻ മെത് കൂടുതൽ വാങ്ങുന്നതെന്നാണ് പ്രതികൾ എക്സൈസിനോട് വിശദീകരിച്ചത്. മസാജ് പാർലറിന്‍റെ മറവിലുള്ള ഇത്തരം ലഹരി ഇടപാടുകൾ കണ്ടെത്താൻ പരിശോധന തുടരുമെന്ന് എക്സൈസ് വ്യക്തമാക്കി.

Related Articles

Back to top button