Kozhikode

മഴ നനഞ്ഞില്ലെങ്കിലും ആവേശം ചോരാതെ മഴയാത്ര

Please complete the required fields.




താമരശ്ശേരി : ‘മഴ നനയാം, പ്രകൃതിയെ അറിയാം’ സന്ദേശമുയർത്തി പ്രകൃതി-പരിസ്ഥിതി പ്രവർത്തകരുടെയും സ്കൂൾ പരിസ്ഥിതിക്ലബ്ബുകളുടെയും നേതൃത്വത്തിൽ താമരശ്ശേരി ചുരത്തിൽ പ്രകൃതിപഠന മഴയാത്ര. മഴയിൽ നനയാൻ സാധിച്ചില്ലെങ്കിലും മരങ്ങൾ തണൽവിരിച്ച താമരശ്ശേരി ചുരംപാത കുട്ടികൾ നടന്നുതാണ്ടി. കേരള പ്രകൃതിസംരക്ഷണ ഏകോപനസമിതി, എനർജി മാനേജ്‌മെന്റ് സെന്റർ കേരള, കാളാണ്ടിത്താഴം ദർശനം സാംസ്കാരികവേദി, പൊതുവിദ്യാഭ്യാസവകുപ്പ്, വിദ്യാലയ ഇക്കോ ക്ലബ്ബുകൾ, ദേശീയ ഹരിതസേന, ചുരം സംരക്ഷണസമിതി, പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത്, പോലീസ്, വനം വകുപ്പുകൾ, കേരള എജ്യുക്കേഷൻ കൗൺസിൽ, കുടുംബശ്രീ ബാലസഭ എന്നിവയുടെ സഹകരണത്തോടെയാണ് 18-ാമത് മഴയാത്ര നടത്തിയത്‌.

വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളും അധ്യാപകരും യാത്രയിൽ പങ്കാളികളായി. ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് അങ്കണത്തിൽനടന്ന ചടങ്ങിൽ യാത്ര അടിവാരം-വയനാട് ചുരം സംരക്ഷണസമിതി പ്രസിഡന്റ് വി.കെ. മൊയ്തു മുട്ടായി ഉദ്ഘാടനംചെയ്തു. പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നജുമുന്നിസ ഷെരീഫ് അധ്യക്ഷയായി. കേരള പ്രകൃതിസംരക്ഷണ ഏകോപന സമിതി ചെയർമാൻ ടി. ശോഭീന്ദ്രൻ ചുരം വ്യൂ പോയന്റിൽ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. മഴയാത്ര കോ-ഓർഡിനേറ്റർ പി. രമേഷ് ബാബു പരിസ്ഥിതിപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശ്രീനി പാലേരി ഗാനാലാപനം നടത്തി.

കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ. ഷിജു, പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജു ഐസക്ക്, ദർശനം ഗ്രന്ഥശാല സെക്രട്ടറി എം.എ. ജോൺസൺ, കേരള എജ്യുക്കേഷൻ കൗൺസിൽ ഡയറക്ടർ സതീശൻ കൊല്ലറക്കൽ, ചെയർമാൻ പ്രതാപ് മൊണാലിസ, ദേശീയ ഹരിതസേന കോഴിക്കോട് ജില്ലാ കോ-ഓർഡിനേറ്റർ പി. സിദ്ധാർഥൻ, എം.എൻ. രാജേശ്വരി, പി. ജസലുദീൻ, ഷൗക്കത്തലി ഏറോത്ത് എന്നിവർ സംസാരിച്ചു. 151 വിദ്യാർഥികളെ പങ്കെടുപ്പിച്ച മെഡിക്കൽ കോളേജ് കാമ്പസ് ഗവ. ഹൈസ്കൂൾ, ദർശനം സാംസ്കാരികവേദി ഏർപ്പെടുത്തിയ സിജേഷ് എൻ. ദാസ് സ്മാരക ട്രോഫിക്ക് അർഹരായി. 75 വിദ്യാർഥികളുമായി എത്തിയ മാക്കൂട്ടം എ.എം.യു.പി. സ്കൂൾ രണ്ടാംസ്ഥാനവും 68 കുട്ടികളെ പങ്കെടുപ്പിച്ച പന്നിക്കോട്ടൂർ എ.എം.യു.പി. സ്കൂൾ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ‌

Related Articles

Leave a Reply

Back to top button