
കുമരനല്ലൂര്‍: സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവച്ച് മാംസം എടുത്ത കേസില്‍ രണ്ടുപേരെ പീടികപ്പാറ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ പ്രസന്നകുമാറിന്റെ നേതൃത്തത്തില്‍ പിടികൂടി. പാറത്തോട് പാറയില്‍ ജോര്‍ജിനെയും ഇയാള്‍ക്ക് തോക്ക് നല്‍കിയ മലപ്പുറം സാഗരിക സുധി എന്ന ആളെയും ആണ് അറസ്റ്റ് ചെയ്തത്.
കൃഷിയിടത്തിലിറങ്ങുന്ന കാട്ടു പന്നികളെ വെടിവെക്കാനുള്ള സര്‍ക്കാര്‍ അനുമതി മറയാക്കിയാണ് ഇവര്‍ പന്നിയെ വെടിവെച്ചത്. എന്നാല്‍ മാംസമാക്കാന്‍ അനുമതിയില്ല എന്നിരിക്കെ വെടിവെക്കാനുള്ള അനുമതിയെ മറയാക്കി പന്നിയെ മാംസമാക്കിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പ്രതികളെ താമരശ്ശേരി റെെഞ്ച് ഓഫീസര്‍ എന്‍ കെ രാജീവിന്റെ നേതൃത്തത്തില്‍ കോടതിയില്‍ ഹാജറാക്കി.പിന്നീട് പ്രതികള്‍ക്ക് ജാമ്യം അനുവധിച്ചു.
സെക്ഷന്‍ ഗ്രേഡ് ഫോറസ്റ്റ് ഓഫീസര്‍മാരായ പ്രഷാന്ത്,ജലീസ്,വാച്ചര്‍ മുഹമ്മദ് വാര്‍ഡ് ആര്‍ ആര്‍ടി സ്റ്റാഫും ധൗത്യസംഘത്തില്‍ ഉണ്ടായിരുന്നു.