Kozhikode

കന്നുകുട്ടി പരിപാലന പദ്ധതി ഉദ്‌ഘാടനം ചെയ്തു

Please complete the required fields.




താമരശ്ശേരി പഞ്ചായത്തിൽ കന്നുകുട്ടി പരിപാലന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ അരവിന്ദൻ നിർവഹിച്ചു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അയ്യൂബ് ഖാൻ അദ്ധ്യക്ഷത വഹിച്ചു.

കുന്ദമംഗലം സർക്കിൾ നിർവ്വഹണ ഉദ്യോഗസ്ഥൻ പ്രമോദ്, അസിസ്റ്റൻറ് ഫീൽഡ് ഓഫീസർ ശ്രീജ, താമരശ്ശേരി സംഘം സെക്രട്ടറി കെ പി നന്ദന എന്നിവർ സംസാരിച്ചു. താമരശ്ശേരി വെറ്റിനറി സർജൻ ഡോ : എൻ കെ ലിനൂപ് സ്വാഗതവും സംഘം പ്രസിഡൻ്റ് വി കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു.

Related Articles

Back to top button