Wayanad

അനധികൃതമായി കടത്തിയ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും കഞ്ചാവുമായി ഒരു സ്ത്രീ ഉൾപ്പടെ മൂന്ന് പേർ പിടിയിൽ

Please complete the required fields.




സുൽത്താൻ ബത്തേരി: അനധികൃതമായി കടത്തിയ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും കഞ്ചാവുമായി തൃശൂര്‍ സ്വദേശികള്‍ പിടിയില്‍. ചാവക്കാട് തളിക്കുളം കൊപ്പറമ്പില്‍ കെ.എ. സുഹൈല്‍ (34), കാഞ്ഞാണി ചെമ്പിപറമ്പില്‍ സി.എസ്. അനഘ് കൃഷ്ണ (27), കാഞ്ഞാണി ചെമ്പിപറമ്പില്‍ സി.എസ്. ശിഖ (39) എന്നിവരാണ് പിടിയിലായത്.

ബത്തേരി എസ്.ഐ കെ.വി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് പിടികൂടിയത്. 97.25 ഗ്രാം കഞ്ചാവും അഞ്ച് കുപ്പി മദ്യവുമാണ് പിടിച്ചെടുത്തത്. കഴിഞ്ഞദിവസം വൈകീട്ട് മുത്തങ്ങ പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലാകുന്നത്. ഇവര്‍ സഞ്ചരിച്ച ഡി.എല്‍ 1 സി.ടി 4212 നമ്പര്‍ വാഹനവും കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related Articles

Back to top button