
ഡൽഹി: എസ്എൻസി ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ. കേസിന്റെ പ്രതിപ്പട്ടികയിൽ നിന്ന് പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ ഒഴിവാക്കിയ വിചാരണ കോടതി വിധിക്കെതിരായ സിബിഐയുടെ അപ്പീലാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
അഞ്ച് വർഷത്തിനിടെ നിരവധി തവണ ഹർജി സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നുവെങ്കിലും ഇതുവരെയും കേസിൽ വിശദമായ വാദം കേട്ടിട്ടില്ല. കഴിഞ്ഞ നാല് തവണയും സിബിഐയുടെ ആവശ്യപ്രകാരമാണ് ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റിയത്. ഇന്ന് ഹർജി പരിഗണിക്കുമ്പോൾ വാദം അറിയിക്കാൻ സിബിഐ തയ്യാറാകുമോ അതോ ഹർജി മറ്റൊരു ദിവസം പരിഗണിക്കാനായി മാറ്റാൻ ആവശ്യപ്പെടുമോയെന്നതാണ് പ്രധാനം.





