മലപ്പുറം: എടപ്പാൾ മാണൂർ നടക്കാവിൽ ഭാരതീയ വിദ്യാഭവനു താഴെ മണ്ണിടിഞ്ഞു വീണു മൂന്നു പേർക്കു പരിക്ക്.
മതിലിനായി മണ്ണെടുക്കുമ്പോഴായിരുന്നു അപകടം. ബംഗാൾ സ്വദേശി സുജോൺ (30) മണ്ണിനടയിൽ കുടുങ്ങി. സുജോണിനെ പുറത്തെടുക്കാനായി അഗ്നിരക്ഷാ സേനയും നാട്ടുകാരും രക്ഷാപ്രവർത്തനം തുടരുകയാണ്.