Kozhikode

അധ്യാപികയ്ക്ക‍െതിരെ പ്രതിഷേധിക്കാൻ വിദ്യാർത്ഥി സംഘടനകൾ; കോഴിക്കോട് എൻഐടി ക്യാമ്പസ് ഇന്ന് തുറക്കും

Please complete the required fields.




കോഴിക്കോട്: വിദ്യാർഥി സംഘർഷത്തെ തുടർന്ന് അടച്ചുപൂട്ടിയ കോഴിക്കോട് എൻഐടി ക്യാന്പസ് ഇന്ന് തുറക്കും. പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത എൻഐടി അധികൃതരുടെ നടപടിക്കെതിരെയായിരുന്നു വലിയ പ്രതിഷേധങ്ങൾ നടന്നത്.

ഗോഡ്സെയെ മഹത്വവൽക്കരിച്ച അധ്യാപികയുടെ ഫേസ്ബുക്ക് കമൻറ് വിവാദമാകുന്നതിനിടെ ആണ് ക്യാന്പസ് ഇന്ന് വീണ്ടും തുറക്കുന്നത്. മെക്കാനിക്കൽ വിഭാഗം പ്രൊഫസർ ഷൈജ ആണ്ടവനെതിരെ പൊലീസ് കേസ് എടുത്തെങ്കിലും ഈ വിഷയത്തിൽ കൂടുതൽ സമരങ്ങൾ വിവിധ വിദ്യാർഥി സംഘടനകൾ ആലോചിക്കുന്നുണ്ട്.

ഹൈദരാബാദിലെ ഔദ്യോഗിക പരിപാടി കഴിഞ്ഞു തിരിച്ചെത്തിയ എൻഐടി ഡയറക്ടറുടെ മുന്നിലും ഈ വിഷയം എത്തും. കോളേജ് ക്യാമ്പസ് ഇന്ന് തുറന്നാലും വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധങ്ങളുണ്ടാകുമെന്നാണ് സൂചന.

Related Articles

Back to top button