Kozhikode

ജല-പരിസ്ഥിതി പരിപാലനം; അന്താരാഷ്ട്ര സമ്മേളനം തുടങ്ങി

Please complete the required fields.




കോഴിക്കോട് : ജല-പരിസ്ഥിതി പരിപാലനത്തെക്കുറിച്ചുള്ള മൂന്ന് ദിവസത്തെ അന്താരാഷ്ട്ര സമ്മേളനം കോഴിക്കോട്ടെ ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ (സി.ഡബ്ല്യുയു.ആർ.ഡി.എം.) തുടങ്ങി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ്ചാൻസലർ പ്രൊഫ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പരമ്പരാഗതമായ മാർഗങ്ങളിലൂടെതന്നെ ജലസംരക്ഷണം വിജയകരമായ ദൗത്യമാക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ചതുപ്പുനിലങ്ങളും കൃഷിനിലങ്ങളും തണ്ണീർത്തടങ്ങളും സംരക്ഷിച്ച്‌ പരമ്പരാഗതരീതിയിൽ ജലവിഭവങ്ങളുടെ കാര്യക്ഷമവും ശ്രദ്ധാപൂർവവുമായ വിനിയോഗം സാധ്യമാക്കാമെന്ന് പ്രൊഫ. എം.കെ. ജയരാജ് അഭിപ്രായപ്പെട്ടു. ജലശാസ്ത്രഞ്ജനായ പ്രൊഫ. വിജയ് പി. സിങ്‌, ഡോ. എം.സി. ദത്തൻ, ഡോ. നീലംപട്ടേൽ, പ്രൊഫ. എൽ. ഇളങ്കോ, ഡോ. ടി.ആർ. രശ്മി, ഡോ. സി.കെ. തങ്കമണി, പ്രൊഫ. കെ.വി. ജയകുമാർ, പ്രൊ. ആർ.പി. കിങ്‌ സിലി ആമ്പ്രോസ്, പ്രൊഫ. ടാനുജിൻഡാൽ, ശിവാനന്ദൻ ആചാരി, സി.ഡബ്ല്യു.ആർ.ഡി.എം. എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. മനോജ് പി. സാമുവൽ, ഡോ. പി.എസ്. ഹരികുമാർ എന്നിവർ സംസാരിച്ചു.

ശാസ്ത്രപ്രതിനിധികൾ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും നബാർഡിന്റെയും സഹകരണത്തോടെയാണ് സി.ഡബ്ല്യു.ആർ.ഡി.എം. അന്തരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനം 24-ന് സമാപിക്കും

Related Articles

Leave a Reply

Back to top button