
മാഹി: ഫ്രഞ്ച് പെട്ടിപ്പാലത്ത് തെരുവ് നായ് ശല്യം രൂക്ഷം. പിഞ്ചുകുഞ്ഞിന്റെ മുഖത്ത് നായ് കടിച്ച് പരിക്കേൽപിച്ചു. സുബൈദ മൻസിലിൽ സാജിദിന്റെ മകൾ ഫൈസ (മൂന്ന്) ക്കാണ് തെരുവുനായുടെ ആക്രമണത്തിൽ പരിക്കേറ്റത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഈ കുട്ടിയുടെ സഹോദരനെയും തെരുവുനായ് കഴുത്തിൽ കടിച്ച് പരിക്കേൽപിച്ചിരുന്നു.
കഴിഞ്ഞ ദിവസം വഴിയാത്രക്കാരിക്കും കടിയേറ്റിരുന്നു. തെരുവുനായെ നിയന്ത്രിക്കുന്നതിൽ മുനിസിപ്പൽ അധികാരികൾ അടിയന്തരമായി ഇടപെട്ടിട്ടില്ലെങ്കിൽ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് റെസിഡന്റ് അസോസിയേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.