Malappuram

മലപ്പുറത്ത് പാചകം ചെയ്യുന്നതിനിടെ ഗ്യാസ് ചോർന്ന് അടുക്കളയിൽ തീ പിടിച്ചു; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Please complete the required fields.




മലപ്പുറം : കാളമ്പാടിയിൽ പാചകം ചെയ്തു കൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടറിൽ നിന്നും ഗ്യാസ് ചോർന്ന് അടുക്കളയിൽ തീ പടർന്നു. ബുധനാഴ്ച രാവിലെ 7 മണിയോടെ കാളമ്പാടി മുരിങ്ങിക്കൽ ഉസ്മാന്റെ വീട്ടിലാണ് തീ പിടിച്ചത്. അടുക്കളയിൽ തീ പടർന്നതോടെ വീട്ടുകാർ പുറത്തേക്ക് ഓടുകയും മലപ്പുറം അഗ്നിരക്ഷാ നിലയത്തിൽ വിവരമറിയിക്കുകയും ചെയ്തു. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ വീട്ടിൽ എത്തുമ്പോൾ ഗ്യാസ് സിലിണ്ടർ ചോർന്നു റെഗുലേറ്റർ അടക്കമുള്ള സിലിണ്ടറിന് ചുറ്റുമുള്ള വസ്തുക്കൾ കത്തികൊണ്ടിരിക്കുന്ന അവസ്ഥയിൽ ആയിരുന്നു.

ചുട്ടുപഴുത്ത ഗ്യാസ് സിലിണ്ടർ വീടിനു പുറത്തെത്തിച്ചു പരിശോധിച്ചപ്പോൾ സിലിണ്ടറിന്റെ റെഗുലേറ്റർ ഘടിപ്പിക്കുന്ന ഭാഗത്തു ചോർച്ച കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. വീട്ടുകാർ ഇന്നലെ മാറ്റി വച്ച പുതിയ സിലിണ്ടറിനാണു തീ പിടിച്ചത്. അടുക്കള ഉപകരണങ്ങളും ഗ്യാസ് സ്റ്റൗവും കത്തി നശിച്ചു.

സിലിണ്ടറിനു ചുറ്റും ഒരു പരിധിയിൽ കൂടുതൽ ചൂടുണ്ടായാൽ ഉഗ്രശബ്ദത്തോടെ വീട് മുഴുവൻ തകർക്കുന്ന രീതിയിലുള്ള പൊട്ടിത്തെറി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ പറഞ്ഞു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ യു. ഇസ്മായിൽ ഖാന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ സീനിയർ ഫയർ ഓഫിസർ കെ. സിയാദ്, ടി.കെ. നിഷാന്ത്, കെ.സി. മുഹമ്മദ് ഫാരിസ്, എ. ജബ്ബാർ, പി അഭിലാഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button