Sports

ടി20 പരമ്പരയിൽ വെടിക്കെട്ടുമായി സൂര്യ; ആസ്‌ട്രേലിയയ്‌ക്കെതിരെ തകർപ്പൻ ജയവുമായി ഇന്ത്യ

Please complete the required fields.




ടി20 പരമ്പരയിൽ ആസ്‌ട്രേലിയയ്‌ക്കെതിരെ തകർപ്പൻ ജയവുമായി ടീം ഇന്ത്യ. ഓസീസിനെതിരെ 2 വിക്കറ്റ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ജോഷ് ഇൻഗ്ലിന്റെ സെഞ്ച്വറിയുടെ ബലത്തിൽ ആസ്‌ട്രേലിയ 208 റൺസ് അടിച്ചുകൂട്ടിയെങ്കിലും ഇന്ത്യ ഒരു പന്ത് ബാക്കി നിൽക്കെ വിജയ തീരമണഞ്ഞു.

20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ലക്ഷ്യം മറികടന്നത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ് ഓസീസ് ബൗളർമാരെ തല്ലിച്ചതച്ചത്. 42 പന്തിൽ 80 റൺസ് എടുത്ത സൂര്യകുമാർ ഓസീസിനെ വെള്ളം കുടിപ്പിച്ചു. 39 പന്തിൽ 58 റൺസെടുത്ത് ഇഷാൻ കിഷനും തിളങ്ങി. 14 പന്തിൽ 29 റൺസെടുത്ത് പുറത്താവാതെ നിന്ന റിങ്കു സിംഗാണ വിജയം പൂർത്തിയാക്കിയത്. അവസാന പന്തിൽ സിക്‌സ് നേടിയാണ് റിങ്കു ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചത്.

Related Articles

Back to top button