
കോഴിക്കോട്: യുവതിയെ പീഡിപ്പിച്ച് 18 പവൻ സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. ആലപ്പുഴ ചേർത്തല സ്വദേശി വിഷ്ണു ശ്രീകുമാർ (33) ആണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് തോക്കും മാരകായുധങ്ങളും പിടിച്ചെടുത്തു. പ്രതിയെ ഇന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കും.
പാലക്കാട് സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു പ്രതി. അവിടെ വച്ച് യുവതിയെ പീഡിപ്പിച്ച് സ്വർണം കവർന്ന ശേഷം ബൈക്ക് മോഷ്ടിച്ച് കോഴിക്കോട്ടേക്ക് കടന്നിരുന്നു. അവിടെ വച്ച് സ്കൂൾ വിദ്യാർഥിയുടെ മൊബൈൽ ഫോണും പ്രതി കവർന്നു. കോഴിക്കോട് മുറിയെടുത്ത് താമസിച്ചുവരികയായിരുന്നതിനിടെയാണ് പിടിയിലായത്.





