കോഴിക്കോട് : വടകര റെയിഞ്ച് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ കെ.വി.മുരളിയും പാർട്ടിയും നടത്തിയ പരിശോധനയ്ക്കിടെ വടകര ആശാ ഹോസ്പ്പിറ്റലിന് മുൻവശം റോഡരികിൽ വെച്ച് 30 ഗ്രാം കഞ്ചാവ് പിടികൂടി.
KL 18 AC 0840 യമഹ സ്‌കൂട്ടറിൽ സൂക്ഷിച്ച കഞ്ചാവാണ് പിടികൂടിയത്. പ്രതി അടക്കാത്തെരു പാറേമ്മൽ ശരത്ത് ഓടി രക്ഷപ്പെട്ടു. കഞ്ചാവ് സൂക്ഷിച്ച വാഹനം കസ്റ്റഡിയിൽ എടുത്തു.
പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ സോമസുന്ദരൻ കെ.എം, സിവിൽ എക്സൈസ് ഓഫീസർമാരായ അനിരുദ്ധ് പി.കെ, വിനീത് എം.പി, വിജേഷ് പി, സിനിഷ് കെ, എക്‌സൈസ് ഡ്രൈവർ രാജൻ എന്നിവർ പങ്കെടുത്തു.