തിരുവനന്തപുുരം: പുതുക്കാട്-തൃശൂർ സെക്ഷനിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയെന്ന് റെയിൽവേ അറിയിച്ചു. എറണാകുളം-പുണെ ദ്വൈവാര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (22149) നവംബർ 10 വരെ ഈ റൂട്ടിൽ 40 മിനിറ്റ് വൈകും.
തിരുവനന്തപുരം സെൻട്രൽ-ഹസ്രത് നിസാമുദീൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22653) നവംബർ 11ന് 40 മിനിറ്റും കൊച്ചുവേളി-ലോകമാന്യതിലക് ടെർമിനൽ ദ്വൈവാര എക്സ്പ്രസ് നവംബർ 9,13 ദിവസങ്ങളിൽ 40 മിനിറ്റും വൈകും.
ഇതേ ട്രെയിനുകൾ പുതുക്കാട്-ഒല്ലൂർ സെക്ഷനിൽ അടുത്ത ആഴ്ചയിലും വൈകിയാകും സർവിസ് നടത്തുക.