Kozhikode

ഹരികിരണം ട്രൈബല്‍ ഹെല്‍ത്ത് കെയര്‍ പദ്ധതി; കാക്കണഞ്ചേരി ട്രൈബല്‍ കോളനിയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി

Please complete the required fields.




കട്ടിപ്പാറ: ഗ്രാമപഞ്ചായത്ത് ഗാന്ധിജയന്തി സേവനവാരാചരണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്ററും വൈദ്യരത്‌നം ഔഷധശാല പ്രൈവറ്റ് ലിമിറ്റടും സംയുക്തമായി കാക്കണഞ്ചേരി ട്രൈബല്‍ കോളനിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കോളനിയിലെ കുടുംബങ്ങള്‍ളുടെ ശാരീരികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും പ്രതിമാസ ഹെല്‍ത്ത് ചെക്കപ്പുകളൂം അസുഖം ബാധിച്ചവരുടെ രോഗശുശ്രൂഷയ്ക്കും ആവശ്യമായ മരുന്നുകള്‍ നല്കുന്നതിനും അടിസ്ഥാനാവശ്യങ്ങളായ ഭക്ഷണം വസ്ത്രം എന്നിവ നല്‍കാനും ക്യാമ്പിന് സാധിച്ചു.

ഹരികിരണം പദ്ധതി വഴി കോളനിവാസികളുടെ ആരോഗ്യനിലയില്‍ കാര്യമായ മാറ്റമുണ്ടാക്കുവാന്‍ ഹരികിരണം പദ്ധതികൊണ്ട് സാധിച്ചിട്ടുണ്ടെന്നു മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ പ്രവീണ്‍ പറഞ്ഞു. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന് കീഴില്‍ 2015ല്‍ ആരംഭിച്ച ഹരികിരണം പദ്ധതി കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ കാക്കണഞ്ചേരി, വള്ളുവര്‍ക്കുന്ന്, കല്ലുള്ളത്തോട് എന്നീ മൂന്ന് കോളനികള്‍ കേന്ദ്രീകരിച്ചാണ് നടത്തി വരുന്നത്. എല്ലാ വെള്ളിയാഴ്ച്ചകളിലും ആയുര്‍വേദ ഡിസ്പെന്‍സറിയുടെ കീഴില്‍ പദ്ധതി നടത്തിവരുന്നു. ആയുഷ് വിഭാഗത്തിന്റെ ഏറ്റവും മികച്ച പദ്ധതിയായി സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് കരസ്ഥമാക്കിയ പദ്ധതിയാണ് ഹരികിരണം.

കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സുരജ, മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ പ്രവീണ്‍, വൈദ്യരത്‌നം സീനിയര്‍ ഫിസിഷ്യന്‍ ഡോ. കെ എസ്സ് വിമല്‍ കുമാര്‍, ട്രൈബല്‍ പ്രമോട്ടര്‍ ജിഷ, ഏരിയ സെയില്‍സ് മാനേജര്‍ കെ ഷിജീഷ്, ഫീല്‍ഡ് സെയില്‍സ് ഓഫീസര്‍ കെ വിഷ്ണു ഡിസ്പെന്‍സറിയിലെ മറ്റു സ്റ്റാഫ് അംഗംങ്ങളും ക്യാമ്പില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button