
താമരശ്ശേരി : ജീവദ്യുതിപദ്ധതിയുടെ ഭാഗമായി ‘രക്തദാനം ജീവദാനം’ എന്ന മുദ്രാവാക്യമുയർത്തി താമരശേരി ഗവ. ഹയർസെക്കൻഡറി സ്കൂൾ യൂണിറ്റ് എൻഎസ്എസും മുക്കം എംവിആർ കാൻസർ സെന്ററും ചേർന്ന് മഹാരക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ക്യാമ്പ് താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് അഷ്‌റഫ് കോരങ്ങാട് അധ്യക്ഷനായി. ഡോ. അസിം ഹാരിസ് മുഖ്യാതിഥിയായി. പ്രിൻസിപ്പൽ യു.ബി. മഞ്ജുള, പ്രധാനാധ്യാപകൻ അബ്ദുൽ ഗഫൂർ, കെ.എം. മുബ്‌സീന, സലീന്, ആർ.കെ. ഷാഫി, പി.പി. ഷീന എന്നിവർ സംസാരിച്ചു. ഗ്രാമയാത്ര, വൊളന്റിയർമാർക്കുള്ള യൂണിഫോം വിതരണം എന്നിവ നടന്നു. പ്രിൻസിപ്പൽ യു.ബി. മഞ്ജുള അധ്യക്ഷയായ ചടങ്ങിൽ ഡോ. എം. മുഹമ്മദ് ഇസ്മായിൽ, റസിൻ തുടങ്ങിയവർ സംസാരിച്ചു.





