Pathanamthitta

പത്തനംതിട്ടയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം

Please complete the required fields.




പത്തനംതിട്ട: പത്തനംതിട്ട മെഴുവേലിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇലവുംതിട്ട പൊലീസാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച കുഞ്ഞിൻ്റെ അമ്മ പത്തനംതിട്ടയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ നൽകിയ വിവരം അനുസരിച്ച് ആശുപത്രി അധികൃതരാണ് കുഞ്ഞിനെ കുറിച്ച് പൊലീസിനെ അറിയിച്ചത്.

പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റും. ഇവിടെ വച്ച് പോസ്റ്റ്‌മോർട്ടം അടക്കം നടപടിക്രമങ്ങളിലേക്ക് കടക്കും.

Related Articles

Back to top button