Kannur

കണ്ണൂരിൽ ഇടിമിന്നലില്‍ വീടിന് തീപിടിച്ചു; വയറിംഗ് സാമഗ്രികൾ ഉള്‍പ്പെടെ കത്തിനശിച്ചു

Please complete the required fields.




കണ്ണൂർ: കനത്ത മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലില്‍ വീടിന് തീപിടിച്ചു. വയക്കരയിലാണ് സംഭവം പ്രവാസിയായ മുരളീധരന്റെ വീടിനാണ് ഇടിമിന്നലേറ്റത്. ശക്തമായ മിന്നലില്‍ വീട്ടിലെ വൈദ്യുതി ഉപകരണങ്ങളും വയറിംഗ് സാമഗ്രികളും ഉള്‍പ്പെടെ കത്തിനശിച്ചു.

ഇടിമിന്നലേറ്റ് വീടിന് സമീപത്തെ മരങ്ങളും തീപിടര്‍ന്ന് കത്തി കരിഞ്ഞ നിലയിലാണ്. ഈ സമയം വീട്ടില്‍ ആള്‍ക്കാര്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്. അതേസമയം മഴയ്ക്ക് ഒപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഒക്ടോബര്‍ 18 മുതല്‍ 20 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related Articles

Back to top button