Kerala

വിദ്യാർത്ഥിനിയെ പിടിച്ചുതള്ളി: ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോർ വാഹനവകുപ്പ്

Please complete the required fields.




ക​രു​നാ​ഗ​പ്പ​ള്ളി: സ്കൂ​ൾ വിദ്യാർത്ഥി​നി​യെ ബ​സി​ൽ​നി​ന്ന് പു​റ​ത്തേ​ക്ക് പി​ടി​ച്ചു​ത​ള്ളി​യ ക​ണ്ട​ക്ട​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ക​ഴി​ഞ്ഞ ദി​വ​സം വെ​ളു​ത്ത​മ​ണ​ൽ ഭാ​ഗ​ത്തേ​ക്ക് യാ​ത്ര ചെ​യ്ത വിദ്യാർത്ഥി​യെ സ്​​റ്റോ​പ്പി​ലെ​ത്തി​യ​പ്പോ​ൾ ക​ണ്ട​ക്ട​ർ പു​റ​ത്തേ​ക്ക് പി​ടി​ച്ചു​ത​ള്ളി​യ​താ​യാ​ണ് പ​രാ​തി.

ര​ക്ഷാ​ക​ർ​ത്താ​വി​ന്റെ പ​രാ​തി​യെ തു​ട​ർ​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി-​ഇ​ള​മ്പ​ള്ളൂ​ർ റൂ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന രാ​ജ എ​ന്ന സ്വ​കാ​ര്യ ബ​സി​നെ​തി​രെ​യാ​ണ് ന​ട​പ​ടി​യു​ണ്ടാ​യ​ത്. ക​രു​നാ​ഗ​പ്പ​ള്ളി ജോ​യ​ന്‍റ്​ ആ​ർ.​ടി.​ഒ അ​നി​ൽ​കു​മാ​റി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്​​പെ​ക്ട​ർ ബേ​ബി ജോ​ൺ, അ​സി.​മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്​​പെ​ക്ട​ർ ഗു​രു​ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​സി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബ​സി​ന്റെ ഫി​റ്റ്ന​സ് റ​ദ്ദാ​ക്കി.

ക​ണ്ട​ക്ട​റു​ടെ ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ബ​സി​നും ഡ്രൈ​വ​റും ക​ണ്ട​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി 10,500 രൂ​പ പി​ഴ​യും ചു​മ​ത്തി. ബ​സി​ലെ ജീ​വ​ന​ക്കാ​ർ യൂ​നി​ഫോ​മും നെ​യിം ബാ​ഡ്ജും ധ​രി​ക്ക​ണ​മെ​ന്നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ലും ബ​സു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related Articles

Back to top button