Malappuram

മ​ഞ്ചേ​രി-​പെ​രി​ന്ത​ൽ​മ​ണ്ണ റൂ​ട്ടി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ മി​ന്ന​ൽ പ​ണി​മു​ട​ക്ക് ന​ട​ത്തി

Please complete the required fields.




മ​ങ്ക​ട: ക​ട​ന്ന​മ​ണ്ണ​യി​ൽ സ്വ​കാ​ര്യ ബ​സ് ത​ട​ഞ്ഞ് ജീ​വ​ന​ക്കാ​രെ അ​ന്യാ​യ​മാ​യി മർദ്ദി​ച്ചു​വെ​ന്നാ​രോ​പി​ച്ച് സ്വ​കാ​ര്യ ബ​സു​ക​ൾ ചൊ​വ്വാ​ഴ്ച ഉ​ച്ച മു​ത​ൽ മി​ന്ന​ൽ പ​ണി​മു​ട​ക്ക് ന​ട​ത്തി.

ബ​സ് ജീ​വ​ന​ക്കാ​രു​ടെ പെ​ട്ടെ​ന്നു​ള്ള സ​മ​ര​ത്തി​ൽ വിദ്യാർത്ഥി​ക​ള​ട​ക്കം യാ​ത്ര​ക്കാ​ർ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​യി. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ ക​ട​ന്ന​മ​ണ്ണ​യി​ലാ​ണ് മ​ഞ്ചേ​രി-​പെ​രി​ന്ത​ൽ​മ​ണ്ണ റൂ​ട്ടി​ലോ​ടു​ന്ന ഹ​യ​മോ​ൾ ബ​സ് ജീ​വ​ന​ക്കാ​ര​ൻ ക​ട​ന്ന​മ​ണ്ണ കൊ​ണ്ട​പു​റ​ത്ത് യ​ദു​കൃ​ഷ്ണ​ന് (27) മർദ്ദ​ന​മേ​റ്റ​ത്.

വിദ്യാർത്ഥി​ക​ളെ ക​യ​റ്റി​യി​ല്ലെ​ന്നാ​രോ​പി​ച്ച് മർദ്ദി​​ച്ച​താ​യാ​ണ് പ​രാ​തി. പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഉ​ച്ച മു​ത​ൽ ബ​സു​ക​ൾ മി​ന്ന​ൽ പ​ണി​മു​ട​ക്ക് ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് വൈ​കീ​ട്ട് പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ബ​സ് സ​ർ​വി​സ് തു​ട​ങ്ങു​ക​യും ചെ​യ്തു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ബ​സി​ൽ​നി​ന്ന് വിദ്യാർത്ഥി​ക​ൾ വീ​ണ​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

തൊ​ട്ടു​പി​റ​കി​ൽ ബ​സ് ഉ​ണ്ടാ​യി​രു​ന്ന​താ​യും സ​മ​യം വൈ​കി​യ​തി​നാ​ൽ ബോ​ർ​ഡ് മാ​റ്റി​വെ​ച്ച് യാ​ത്ര​ക്കാ​രെ ക​യ​റ്റാ​തെ പോ​കു​ക​യാ​യി​രു​ന്ന ബ​സ് ത​ട​ഞ്ഞാ​ണ് മർദ്ദി​ച്ച​തെ​ന്നും ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.

Related Articles

Back to top button