Kozhikode

കൊടുവള്ളിയിലെ പെട്രോള്‍ പമ്പിൽ പട്ടാപ്പകൽ കവർച്ച നടത്തിയ രണ്ടുപേർ മണിക്കൂറുകൾക്കകം പിടിയിൽ

Please complete the required fields.




കൊടുവള്ളി: പെട്രോള്‍ പമ്പിൽ പട്ടാപ്പകൽ കവർച്ച നടത്തിയ രണ്ടുപേർ മണിക്കൂറുകൾക്കകം പിടിയിൽ. പുതുപ്പാടി ഈങ്ങാപ്പുഴ നെല്ലിക്കുന്നൻ വീട്ടിൽ പി എം നൗഫലും ഈങ്ങാപ്പുഴ സ്വദേശിയായ 17 കാരനും ആണ് കൊടുവള്ളി പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് വെണ്ണക്കാടുള്ള പെട്രോൾ പമ്പ് ജീവനക്കാരിയുടെ സ്വർണവും പണവും കവർന്നത്.

കൊടുവള്ളിയിലെ പെട്രോള്‍ പമ്പില്‍ പട്ടാപകല്‍ കവര്‍ച്ച ബാഗില്‍ നിന്നാണ് ഒന്നേകാല്‍ പവന്റെ മാലയും മൂവായിരം രൂപയും കവര്‍ന്നത്. വൈകിട്ട് ആറുമണിയോടെ ജോലി കഴിഞ്ഞ് വീട്ടില്‍ പോകാനായി ബാഗ് എടുത്തപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഒരാള് പമ്പിനുള്ളിലെ മുറിയിൽ എത്തി ബേഗില്‍ സൂക്ഷിച്ച സ്വര്‍ണ്ണവും പണവും മോഷ്ടിക്കുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ബൈക്കിൽ എത്തിയ രണ്ടുപേരാണ് കവർച്ച നടത്തിയതെന്ന് എന്ന് കൊടുവള്ളി പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി.

പഴുതടച്ച അന്വേഷണത്തിലൂടെ രാത്രി തന്നെ പ്രതികളെ പോലീസ് വലയിലാക്കി. ബൈക്കും പോലീസ് കസ്റ്റഡിയിൽ എടുത്തു. നൗഫലിന്റെ ഉടമസ്ഥതയിലുള്ള ബൈക്കിലാണ് ഇവർ കവർചക്ക് എത്തിയത്. മോഷ്ടിച്ച സ്വർണാഭരണവും പണവും പോലീസ് കണ്ടെടുത്തു. കൊടുവള്ളി പോലീസ് സ്റ്റേഷനിൽ എത്തിച്ചു പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. നൗഫലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഞായറാഴ്ച മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും. 17 കാരനെ ജുവൈനൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കും.

Related Articles

Back to top button