Kozhikode

കോഴിക്കോട് തൊട്ടിൽപ്പാലത്ത് എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് തൊട്ടിൽപ്പാലത്ത് എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. വടകര മേമുണ്ട സ്വദേശി ജിതിൻ ബാബു ഭാര്യ സ്റ്റെഫി എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 97 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

ബംഗളുരുവിൽ നിന്ന് വടകരയിലേക്ക് എംഡിഎംഎ കടത്താനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. സംശയം തോന്നാതിരിക്കാൻ മകനെയും കാറിൽ ഇരുത്തിയായിരുന്നു എംഡിഎംഎ കടത്ത്. ഇവർ സഞ്ചരിച്ച കാറും തൊട്ടിൽപാലം പൊലീസ് പിടികൂടി. നാദാപുരം ഡിവൈഎസ്പി വി വി ലതീഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൊട്ടിൽപ്പാലം പൊലീസ് നടത്തിയ പരിശോധനയിലാണ് മയക്ക് മരുന്ന് വേട്ട .

Related Articles

Back to top button