Kozhikode

കോഴിക്കോട് ബൈക്കുകൾക്കുമേൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി അപകടം

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് ബൈക്കുകൾക്കുമേൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി അപകടം. കൊയിലാണ്ടി ആനക്കുളത്ത് വെച്ചാണ് അപകടം സംഭവിച്ചത് . കണ്ണൂർ സ്വദേശി സഞ്ചരിച്ച മേഴ്സിഡൻസ്ബെൻസ് കാർ നിയന്ത്രണം വിട്ടതാണ് അപകടം കാരണം.

നിയന്ത്രണം വിട്ട കാർ സമീപത്തെ മതിലിലും ഈഗിൾ ടയർവർക്സിന് മുമ്പിൽ നിർത്തിയിട്ട ബൈക്കുകളിലുമാണ് ഇടിച്ചു കയറിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. ബൈക്കുകൾ രണ്ടും പൂർണമായി തകർന്നു കാറിൽ ഡ്രൈവർമാത്രമാണുണ്ടായിരുന്നത്. ആർക്കും തന്നെ പരിക്കില്ല.

Related Articles

Back to top button