Malappuram

സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം; നിരവധിപേർക്ക് പരിക്ക്

Please complete the required fields.




മലപ്പുറം : മഞ്ചേരി മുട്ടിപ്പടിയിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്കേറ്റു. കോഴിക്കോട് നിന്നും മഞ്ചേരി യിലേക്കും മഞ്ചേരിയിൽ നിന്ന് കോഴിക്കോട്ടേക്കും പോകുന്ന സ്വകാര്യ ബസ്സുകളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പറിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മഞ്ചേരി പാതയിൽ വള്ളുവമ്പുറത്തതിനും മഞ്ചേരിക്കുമിടയിൽ മുട്ടിപ്പടിയിൽ വച്ചാണ് സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത് . ഇന്ന് രാവിലെയോടെയാണ് സംഭവം.

അപകടത്തിൽ ഇരു ബസ്സുകളിലുമുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പകുരിക്കെട്ടു. പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു .ശനിയാഴ്ച ആയതിനാൽ നിരവധി ഉദ്യോഗാർഥികളും ബസിൽ യാത്രികരായി ഉണ്ടായിരുന്നു. യു പി സ്കൂളിനും മദ്രസ്സക്കും സമീപമാണ് അപകടം നടന്നത്. എന്നാൽ അപകട സമയം വിദ്യാർഥികളാരും റോഡിൽ ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴുവായത്. മുട്ടിപ്പടിയില്‍ ഇതിന് മുൻപും നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. അപകട സ്ഥലത്ത് റോഡിന് സമീപം വലിയ കുഴിയുണ്ട്.

ഈ കുഴിയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. പി ഡബ്ല്യൂ ഡിയിൽ പരാതി സമർപ്പിച്ചിട്ടും ഫണ്ടില്ലെന്ന കണ്ടെത്തൽ അപകട കുഴി നികത്തൻ തയ്യാറാകുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. അപകടം ഒരു പരിധിവരെ കുറക്കാൻ റോഡിൽ ഹംമ്പ് നിർമിക്കാൻ അപേക്ഷ നൽകിയിട്ടും പി ഡബ്ല്യൂ ഡി തയ്യാറാകുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.
അപകടങ്ങൾ നിത്യാസംഭവങ്ങൾ ആകുന്ന പാതയിൽ ഇനിയും അപകടങ്ങൾ ഇല്ലാതിരിക്കാൻ അധികാരികൾ കണ്ണ് തുറക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Articles

Leave a Reply

Back to top button