
താമരശ്ശേരി: താമരശ്ശേരി വി എച്ച് പി പ്രഖണ്ഡിൻ്റെ നേതൃത്വത്തിൽ ഗണേശോത്സവവും വിഗ്രഹനിമഞ്ജന ഘോഷയാത്രയും സംഘടിപ്പിച്ചു. താമരശ്ശേരി കാരാടിയിൽ വിനായക വിഗ്രഹത്തെ യഥാവിധി പൂജ ചെയ്ത് ഏഴു ദിവസത്തെ പൂജകൾക്ക് ശേഷംഅഷ്ട ദ്രവ്യ മഹാഗണപതി ഹോമത്തോടെ നിമഞ്ജന ഘോഷയാത്രയോടെ തേറ്റാംപുറം പള്ളിയറക്കാവ് ഭഗവതി ക്ഷേത്ര കടവിൽ വിഗ്രഹം നിമഞ്ജനം ചെയ്തു.
നിമഞ്ജന ഘോഷയാത്ര താമരശ്ശേരി വിശ്വഹിന്ദു പരിഷത്ത് പ്രഖണ്ഡ് നേതാക്കളായ ഉണ്ണി പൊൽപ്പാടം സുനിൽകുമാർ, ഗിരീഷ് കൊരങ്ങാട്, രാധാകൃഷ്ണൻ ഉണ്ണികുളംlഷാൻ കട്ടിപ്പാറ, ഷാൻ കരിഞ്ചോല,മേടോത്ത് വൽസൻ, അഖിലേഷ് മാളശ്ശേരി, കെ സി രാമചന്ദ്രൻ, എ കെ ബാബിഷ്, ഗിരീഷ് തേവള്ളി, ലിനീഷ് ബാബു, അനിൽ കരപ്പറ്റ, അനന്തനാരായണൻ,സാബു അടിവാരം, തുടങ്ങിയവർ നേതൃത്വം നൽകി.





