
കാസർഗോഡ് : കാസർഗോഡ് കാർ മറിഞ്ഞ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. കുമ്പള കുളത്തൂർ പള്ളത്ത് പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞാണ് വിദ്യാത്ഥിക്ക് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അംഗടിമോഗര്‍ ജിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ ആണ് അപകടത്തിൽപ്പെട്ടത്.





