Kozhikode

കുറ്റ്യാടിയില്‍ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്

Please complete the required fields.




കോഴിക്കോട് : കുറ്റ്യാടിയില്‍ ബസ് ജീവനക്കാരെ മര്‍ദിച്ചവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുകാരുടെ മിന്നല്‍പണിമുടക്ക്. തൊട്ടില്‍പ്പാലം-വടകര, തൊട്ടില്‍പ്പാലം-തലശ്ശേരി റൂട്ടുകളിലാണ് സ്വകാര്യബസ് ജീവനക്കാര്‍ വ്യാഴാഴ്ച മിന്നല്‍പണിമുടക്ക് പ്രഖ്യാപിച്ചത്.

പണിമുടക്ക് കാരണം പരീക്ഷയ്ക്ക് പോകുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വലഞ്ഞു. കഴിഞ്ഞദിവസം വൈകിട്ടാണ് കുറ്റ്യാടി-വയനാട് റോഡില്‍ ബസ് ജീവനക്കാരും നാട്ടുകാരും തമ്മില്‍ അടിപിടിയുണ്ടായത്. ഗതാഗതക്കുരുക്കിനിടെ ബസ് തെറ്റായ ദിശയില്‍ വന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. സംഭവത്തില്‍ തൊട്ടില്‍പ്പാലം-വടകര റൂട്ടിലോടുന്ന ‘കൂടല്‍’ ബസിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മര്‍ദനമേറ്റെന്നാണ് പരാതി.

Related Articles

Leave a Reply

Back to top button