Kannur
കണ്ണൂരിൽ മിനി ലോറി നിർത്തിയിട്ട മറ്റൊരു ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം

കണ്ണൂർ : ഇരിട്ടി പുന്നാട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഡ്രൈവർക്ക് പരിക്കേറ്റു. മുഴപ്പിലങ്ങാട് സ്വദേശിയായ സൽമാൻ ആണ് മരിച്ചത്.
ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. പുലർച്ചെ ഒരു മണിയോടെ പൂക്കൾ കയറ്റി വന്ന മിനി ലോറി നിർത്തിയിട്ട മറ്റൊരു ലോറിക്ക് പിന്നിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.




