
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം. ആറ് വിദ്യാർത്ഥികളും അധ്യാപകനോട് മാപ്പു പറയണമെന്ന് കോളേജ് കൗൺസിൽ ആവശ്യപ്പെട്ടു . രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ മാപ്പ് പറയണം എന്നാണ് ആവശ്യം.
കൂടുതൽ നടപടികൾ വേണ്ടെന്നും കൗൺസിലിൽ ധാരണയുണ്ട്. വിദ്യാർത്ഥികളുടെ ഭാവിയെ കരുതിയാണ് തീരുമാനമെന്ന് കൗൺസിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം വിദ്യാർത്ഥികളുടെ സസ്പെൻഷൻ കാലാവധി അവസാനിച്ചിരുന്നു.





