Kozhikode

കോഴിക്കോട് പെരുവണ്ണാമൂഴിയിൽ എം ഡി എം എയുമായി ആറ് യുവാക്കൾ പിടിയിൽ

Please complete the required fields.




കോഴിക്കോട് : പെരുവണ്ണാമൂഴിയിൽ 16, 2 ഗ്രാം എം ഡി എം എയുമായി ആറ് യുവാക്കൾ പിടിയിൽ. അമൽജിത്ത് (32) കുഞ്ഞിപ്പറമ്പത്ത് കുറ്റ്യാടി , മുഹമ്മദ് അഫീദ് കോവുമ്മൽ , റംഷാദ് (25 ) നാദാപുരം , ഫാബിൻക് എടത്തിപറമ്പിൽ വടയം , മുഹമ്മദ് കണാടുകുനിയിൽ , നിസ്സാം മുജീബ് (21 ) കായാട്ടു കണ്ടി മൊകേരി , എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

പന്തിരിക്കര പടോളിങ്ങിനിടയിൽ ഇൻസ്‌പെക്ടർ സുഷീറിൻ്റ നിർദ്ദേശപ്രകാരം സബ് ഇൻസ്‌പെക്ടർ ആർ സി ബിജുവിൻ്റ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇന്ന് രാവിലെ 11.30 ഓടെയാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. എം ഡി എം എ കടത്താനായി ഉപയോഗിച്ച KL 11′ A F6393 എന്ന കാറും പൊലീസ് പിടിച്ചെടുത്തു.

പ്രതികളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പരിശോധനയ്ക്ക് വിധയമാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും . ഗൂഗുൾ പേ വഴി പണമടച്ചാൽ സ്ഥലത്ത് എത്തിച്ചു കൊടുക്കുന്ന രീതിയാണെന്ന് പൊലിസ് പറഞ്ഞു.

Related Articles

Leave a Reply

Back to top button