
കുന്നംകുളം : ചൂണ്ടൽ പുതുശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചുണ്ടല് -പുതുശ്ശേരി റോഡില്‍ വെള്ളിയാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം.
പഴുന്നാന സ്വദേശി ഷെല്ജിയുടേതാണ് കാര്‍. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം. കുന്നംകുളത്തുനിന്ന് അഗ്നിരക്ഷ സേനാംഗങ്ങൾ എത്തിയാണ് തീയണച്ചത്. പൊലീസും സ്ഥലത്തെത്തിയിരുന്നു.





