Kozhikode

കോഴിക്കോട് ബാലുശ്ശേരിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

Please complete the required fields.




കോഴിക്കോട് : ബാലുശ്ശേരി മഞ്ഞപ്പാലത്ത് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . പാലോളി പുതുക്കുടി ആകാശ് (24) നെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ബാലുശ്ശേരി മുക്കിലുള്ള ഗ്ലാസ്സ് മാർട്ടിൽ ഡ്രൈവർ ജോലി ചെയ്തു വരുകയായിരുന്നു. ജപ്പാൻ കുടിവെള്ള പൈപ്പിൽ കയർ കെട്ടി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

ഇന്ന് രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം ആദ്യം കണ്ടത്. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരുന്നു. ഇൻക്വസ്റ്റിന് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി .
പോസ്റ്റ്മോർട്ടം കഴിഞ്ഞ ശേഷം വൈകീട്ട് അഞ്ച് മണിക്ക് സംസ്കാരം . അച്ഛൻ : സത്യൻ അമ്മ : സജിന, സഹോദരൻ : രാഹുൽ.

Related Articles

Leave a Reply

Back to top button