Kerala

ഗൃഹനാഥനെ വെടിവച്ചു കൊന്നതെന്ന് പൊലീസ്; ഭിത്തിയിലും ജനലിലും വെടിയേറ്റ പാടുകൾ കണ്ടെത്തി

Please complete the required fields.




നെടുങ്കണ്ടം: മാവടി ഇന്ദിര നഗറിൽ ഗൃഹനാഥനെ കിടപ്പുമുറിയിൽ മുഖത്തു വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പൊലീസ്. പ്ലാക്കൽ വീട്ടിൽ സണ്ണി (54) ആണു കഴിഞ്ഞ ദിവസം കിടപ്പുമുറിയിൽ വെടിയേറ്റു മരിച്ചത്. വീടിനു വെളിയിൽനിന്ന് വെടിവച്ചു കൊന്നതാണെന്നാണ് പൊലീസ് കണ്ടെത്തൽ. നാടൻ തോക്കുപയോഗിച്ചാണ് വെടിയുതിർത്തത്. ഭിത്തിയിലും ജനലിലും വെടിയേറ്റ പാടുകൾ കണ്ടെത്തി.

ചൊവ്വാഴ്ച രാത്രി 11.35ന് ആണു സണ്ണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽനിന്നു വെടിയുടെ ശബ്ദം കേട്ടിരുന്നതായി അയൽവാസികൾ പറയുന്നു. സംഭവസമയത്തു മറ്റൊരു മുറിയിൽ കിടക്കുകയായിരുന്ന ഭാര്യ സിനി, ശബ്ദം കേട്ടു നോക്കിയപ്പോൾ കിടക്കയിൽ രക്തം വാർന്ന നിലയിൽ സണ്ണിയെ കണ്ടെത്തുകയായിരുന്നു.

പൊലീസെത്തി വിവരം ശേഖരിച്ച ശേഷം ഇന്നലെ ഉച്ചയ്ക്കു മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്കു മാറ്റി. തോക്കോ വെടിയുണ്ടയോ സംഭവസ്ഥലത്തു നിന്നു കണ്ടെത്തിയിട്ടില്ല. മക്കൾ: സാനിയ, റോസ് മരിയ.

Related Articles

Leave a Reply

Back to top button