Kozhikode

ബസിനു മുകളിൽ യാത്രക്കാരെ കയറ്റിയ സംഭവം; ബസുടമയും ഡ്രൈവറും ഇന്ന് ആർടിഒക്ക് മുന്നിൽ ഹാജരാകും

Please complete the required fields.




കോഴിക്കോട്: ബസിനു മുകളിൽ യാത്രക്കാരെ കയറ്റി കോഴിക്കോട് നഗരത്തിലൂടെ യാത്ര ചെയ്ത സംഭവത്തിൽ ബസുടമയും ഡ്രൈവറും ഇന്ന് ആർടിഒക്ക് മുന്നിൽ ഹാജരാകും. സംഭവത്തിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരുന്നു. ഒപ്പം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിർബന്ധിത സാമൂഹിക സേവനവും എടപ്പാളിൽ മോട്ടോർ വാഹന വകുപ്പിന്റെ ക്ലാസിൽ പങ്കെടുക്കുകയും വേണം.

ഞായറാഴ്ചയാണ് കോഴിക്കോട് ബാലുശ്ശേരി റൂട്ടിൽ ഓടുന്ന നസീം ബസിന്റെ മുകളിൽ ആളുകളെ കയറ്റി സർവീസ് നടത്തിയത്. എന്നാൽ ഈ ബസിന്റെ മുന്നിൽ സാധാരണ സർവീസ് നടത്താറുള്ള കെഎസ്ആർടിസി ബസ് ഞായറാഴ്ച ഇല്ലാതിരുന്നതിനാലാണ് യാത്രക്കാർ തിക്കി തിരക്കി ബസിന് മുകളിൽ കയറിയത് എന്നാണ് ബസ് ഉടമ നൽകിയ വിശദീകരണം.

Related Articles

Leave a Reply

Back to top button