Kozhikode

ഗ്രോ വാസുവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസ് പിൻവലിക്കണം -മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് കെ കെ രമ എം എൽ എ

Please complete the required fields.




കോഴിക്കോട് : മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസ് പിൻവലിക്കണമെന്നാവിശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് കെ കെ രമ എം എൽ എ. ജനാധിപത്യ വ്യവസ്ഥയ്ക്കു ഒട്ടും തന്നെ ഭൂഷണമല്ലാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി തിരുത്തണമെന്നും ഒരു പൗരൻ എന്ന നിലയിൽ ഭരണഘടന ഉറപ്പു നൽകുന്ന സ്വാതന്ത്ര്യവും അവകാശവും ഉയർത്തിപ്പിടിച്ചതിന് തൊണ്ണൂറ്റാറാം വയസ്സിൽ ഒരാൾ തടവുശിക്ഷ അനുഭവിക്കേണ്ടിവരുന്നത് ഒരു സ്വതന്ത്ര ജനാധിപത്യ വ്യവസ്ഥയ്ക്കു അപമാനകരമാണെന്നും കത്തിൽ പറയുന്നു.

വ്യാജ ഏറ്റുമുട്ടൽ കൊലപാതകത്തിൽ പ്രതിഷേധിച്ച് മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ചാണ് ഗ്രോ വാസു ശിക്ഷയിൽ കഴിയുന്നത്. കേസിൽ വിചാരണ നേരിട്ടിരുന്ന മറ്റു പ്രതികളെ തെളിവുകളില്ലാതെ കോടതി വെറുതെ വിട്ടിട്ടും ഗ്രോ വാസുവിന്റെ റിമാന്റ് കലാവധി കഴിഞ്ഞദിവസം കോടതി നീട്ടിയിരുന്നു.
കുറ്റം സമ്മതിക്കാനോ ജാമ്യാപേക്ഷ നൽകാനോ വിസമ്മതിച്ചതിനാലാണ് അദ്ദേഹത്തെ റിമാൻഡ് ചെയ്ത് സാക്ഷി വിസ്താരം തുടങ്ങാൻ ഒന്നുമുതല്‍ നാലുവരെ സാക്ഷികള്‍ക്ക് സമന്‍സ് അയക്കാൻ കോടതി ഉത്തരവിട്ടത്.

Related Articles

Leave a Reply

Back to top button