Alappuzha

വീട്ടില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

Please complete the required fields.




ആലപ്പുഴ : വീട്ടില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. മണ്ണഞ്ചേരി കുമ്പളത്ത് വെളി വീട്ടില്‍ ബഷീറിന്റെ മകന്‍ റിയാസിനെയാണ് (23) കഞ്ചാവുമായി എക്‌സൈസ് പിടികൂടിയത്. ആന്ധ്രാപ്രദേശില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കടത്തിക്കൊണ്ട് വന്നതായി എക്‌സൈസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു വീട്ടില്‍ പരിശോധന നടത്തിയത്.

കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ആലപ്പുഴ എക്‌സൈസ് റേഞ്ച് ഇന്‍സ്പക്ടര്‍ എസ് സതീഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ഇ കെ അനില്‍, കെ ഐ ആന്റണി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷഫീക്ക്, റെനീഷ് എം ആര്‍, നൗഫല്‍ എ, ബിയാസ് ബി എം, മുസ്തഫ എച്ച് വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സൗമില എന്നിവര്‍ ഉണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button