Wayanad
പാന്‍റിന്‍റെ പോക്കറ്റിൽ പൊലീസ് കണ്ടത് വിദേശ നോട്ട്, പുറത്തെടുത്തപ്പോൾ ഉള്ളിൽ ഒരു പൊതി! എംഡിഎംഎ, യുവാവ് പിടിയിൽ

ബത്തേരി: വാഹന പരിശോധനക്കിടെ വിദേശ കറൻസിയിൽ പൊതിഞ്ഞ നിലയിൽ എം ഡി എം എയുമായി യുവാവ് പിടിയില്‍.
കോഴിക്കോട്, മേപ്പയൂര്‍, പാറക്കണ്ടി വീട്ടില്‍ പി കെ റമീസ് (24) നെയാണ് എസ് ഐയായ പി എന്‍ മുരളീധരന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകിട്ട് മുത്തങ്ങ ചെക്‌പോസ്റ്റിന് സമീപം വാഹന പരിശോധനക്കിടെയാണ് 06 ഗ്രാം എം ഡി എം എയുമായി ഇയാള്‍ പിടിയിലായത്.





