Malappuram
കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട; ദമ്പതികളിൽനിന്ന് 1 .25 കോടിയുടെ സ്വർണമിശ്രിതം പിടികൂടി

മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദമ്പതികളിൽനിന്ന് രണ്ടേകാൽ കിലോഗ്രാം സ്വർണമിശ്രിതം പിടികൂടി. ഞായറാഴ്ച രാത്രി ജിദ്ദയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ മലപ്പുറം വഴിക്കടവ് മരുത സ്വദേശികളായ അമീർമോൻ പുത്തൻ പീടികയിൽ (35), ഭാര്യ സഫ്ന പറമ്പൻ (21) എന്നിവരിൽനിന്നാണ് പിടികൂടിയത് .
ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 2276 ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്. 1.25 കോടി രൂപ വില മതിക്കുന്നതാണ് പിടികൂടിയ സ്വർണമിശ്രിതം.





