
തൃശ്ശൂർ : പേരേപ്പാറ ഡാമിൽ യുവാവ് മുങ്ങിമരിച്ചു.ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് നില തെറ്റി വെള്ളത്തിൽ മുങ്ങിതാഴുകയായിരുന്നു.
കുടെയുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് യുവാവിനെ പൊക്കിയെടുത്ത് വടക്കാഞ്ചേരി ആക്ട്സ് ആംബുൻസിൽ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
കാര്യാട് സ്വദേശ വൈസൽ വീട്ടിൽ 21 വയസുള്ള അനസാണ് മരണപ്പെട്ടത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞയാഴ്ച്ചയും ഡാമിന്റെ കെട്ടിൽ നിന്നും തെക്കുവശത്തുള്ള പാറയിലേക്ക് വീണ് ഒരു യുവാവ്റ്റ് ഗുരുതര പരിക്കേറ്റിരുന്നു





