
കൊടുവള്ളി: കൊടുവള്ളിയിൽ തെരുവ് നായ ശല്യം രൂക്ഷം, മൂന്നു പേർക്ക് കടിയേറ്റു. കൊടുവള്ളി പാലക്കുറ്റി കുന്നുമ്മൽ അബ്ള്ള എന്ന അബ്ദുൽ റസാഖ് (63) ന് പാലക്കുറ്റി മസ്ജിദിന് മുന്നിൽ വെച്ച് ഇന്നലെ രാത്രി 8 മണിയോടെയാണ് കടിയേറ്റത്. വീട്ടിലേക്ക് സാധനങ്ങൾ വാങ്ങി നടന്നു പോകുമ്പോഴാണ് കടിയേറ്റത്. കടിയേറ്റ അബ്ദുൽ റസാഖിനെ നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ചികിത്സക്ക് ശേഷം ഇന്ന് ഉച്ചയോടെയാണ് തിരിച്ചെത്തിയത്.
പാലക്കുറ്റിക്ക്ൽ തൊട്ടടുത്ത ഇരുമോത്ത് വെച്ച് കാൽ നട യാത്രക്കാരനായ കൊടു വാവാട് ഇരുമോത്ത് തെക്കേടത്ത് വീട്ടിൽ അൻവറിനും നായയുടെ കടിയേറ്റിരുന്നു. ഗുരുതരമായ കടിയേറ്റ അൻവറിനെ ആദ്യം താമരശ്ശേരി താലുക്ക് ഹോസ്പിറ്റലിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിയിലും പ്രവേശിപ്പിച്ച് ചികിത്സ തേടി. വാവാട്പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമായതായി നാട്ടുകാർ പരാതിപ്പെട്ടു.
സൗത്ത് കൊടുവള്ളിയിൽ മറ്റൊരാൾക്കും നായയുടെ കടിയേറ്റിട്ടുണ്ട്. ഇന്ന് രാവിലെയും കാൽനടയാത്രക്കാരെ നായ ഓടിച്ചതായി നാട്ടുകാർ പറഞ്ഞു.
തെരുവ് നായ ശല്യത്തിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.





