
തലശ്ശേരി : ന്യൂമാഹി ഹുസൈൻ മൊട്ടയ്ക്ക് താഴെ മാതൃക ബസ് സ്റ്റോപ്പിന് സമീപം വാഹനാപകടം. അപകടത്തിൽ ഹുസ്സൻ മൊട്ട സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റു.ഇന്ന് പകൽ ഒരു മണിയോടെയാണ് സ്കൂട്ടർ യാത്രക്കാരനെ ബസ് ഇടിച്ചത്.
കോഴിക്കോട് – കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന റിങ്കു എന്ന ബസ്സിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്വകാര്യബസ്സുകളുടെ മത്സരയോട്ടം അവസാനിപ്പിക്കാൻ ഈ നാട്ടിൽ നിയമസംവിധാനമുണ്ടാകണ മെന്നും നാട്ടുകാർ പറഞ്ഞു





