Thiruvananthapuram

മുതലപ്പൊഴിയിൽ വീണ്ടും അപകടം; മത്സ്യത്തൊഴിലാളിയെ രക്ഷിച്ചു

Please complete the required fields.




തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് പരിക്ക്. ചിറയൻകീഴ് സ്വദേശിയായ ഷിബു (48) ആണ് അപകടത്തിൽപ്പെട്ടത്.

മുഖത്തും കാലിലും പരിക്കേറ്റ ഷിബുവിനെ ചിറയൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് ഹോളി സ്പിരിറ്റ് എന്ന വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞത്.

രണ്ടു പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. മറ്റൊരു മത്സ്യത്തൊഴിലാളിയായ ഫെബിൻ നീന്തി രക്ഷപ്പെട്ടു. അപകടത്തിൽപ്പെട്ട ഷിബുവിനെ മറൈൻ എൻഫോഴ്സ്മെന്‍റാണ് രക്ഷിച്ച് കരക്കെത്തിച്ചത്.

Related Articles

Leave a Reply

Back to top button