Kozhikode

കൈക്കൂലി വാങ്ങിയ താമരശ്ശേരി താലൂക്ക് സർവ്വയർ വിജിലൻസിൻ്റെ പിടിയിൽ

Please complete the required fields.




താമരശ്ശേരി: കൈക്കൂലി വാങ്ങിയ താമരശ്ശേരി താലൂക്ക് സർവ്വയർ വിജിലൻസിൻ്റെ പിടിയിൽ. താമരശ്ശേരി താലൂക്ക് സർവേയർ പേരാമ്പ്ര വണ്ണാറത്ത് എൻ അബദുൽ നസീറാണ് പിടിയിലായത്. കൊടിയത്തൂർ സ്വദേശി അജ്മലിൻ്റെ പരാതിയിലാണ് വിജിലൻസ് പരിശോധന നടത്തിയത്. അജ്മലിൻ്റെ പിതാവിൻ്റെ സ്ഥലവും, റോഡും സർവ്വേ നടത്താനാണ് അപേക്ഷ നൽകിയിരുന്നത്. 2023 ഏപ്രിൽ 12ന് നൽകിയ അപേക്ഷയെ തുടർന്ന് നസീറിൻ്റെ ആവശ്യപ്രകാരം ആദ്യം കൈക്കൂലിയായി 10000 രൂപ ഗൂഗിൾ പേ വഴി വാങ്ങി സ്ഥലം മാത്രം സർവ്വേ നടത്തി.

പിന്നീട് നസീറിൻ്റെ കാർ റിപ്പയറിനായി 2000ൽ അധികം രൂപ വർക്ക്ഷോപ്പിൽ ഈടാക്കി. റോഡ് സർവേക്കായി പിന്നീട് 20000 രൂപ ആവശ്യപ്പെട്ടു. ഇതിൽ ആദ്യ ഘഡുവായി വാങ്ങിയ 10000 രൂപ സഹിതം തഹസിൽദാറുടെ യാത്രയയപ്പ് ചടങ്ങ് നടക്കുന്ന സ്ഥലത്ത് വച്ച് വിജിലൻസ് പിടികൂടുകയായിരുന്നു. വിജിലൻസ് ആൻറ് ആന്റി കറപ്ഷൻ കോഴിക്കോട് ഡി.വൈ.എസ്.പി ഇ സുനിൽ കുമാർ, എസ്.ഐമാരായ ഷാജി, സുനിൽ കെ, എ എസ് ഐമാരായ രാധാകൃഷ്ണൻ, ഹരീഷ് കുമാർ, എസ്.സി.പി.ഒമാരായ ജയേഷ്, സജിത് എന്നിവർ ചേർന്നാണ് പിടികൂടിയത്.

Related Articles

Leave a Reply

Back to top button