
തൃശ്ശൂർ : വടക്കാഞ്ചേരി കുമ്പളങ്ങാട് നിയന്ത്രണം വിട്ട കാർ തല കീഴായി മറിഞ്ഞു പോസ്റ്റിൽ ഇടിച്ചു നിന്നു. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.
എറണാകുളത്ത് നിന്ന് വരികയായിരുന്ന പെരിന്തൽമണ്ണ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിപ്പെട്ടത്. കാറിലുണ്ടായിരുന്ന ദമ്പതികൾ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.





