Kozhikode

കോഴിക്കോട് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; അധ്യാപകന്‍ റിമാന്റില്‍

Please complete the required fields.




കോഴിക്കോട് : പേരാമ്പ്രയിൽ യു.പി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗികാതിക്രമ ശ്രമം നടത്തിയ അധ്യാപകന്‍ റിമാന്റില്‍. 11 വയസുകാരിക്കു നേരെ ലൈംഗികാതിക്രമ ശ്രമം നടത്തിയ സംഭവത്തിലാണ് കോഴിക്കോട് സ്വദേശിയായ യുവാവ് റിമാന്റിലായത്. ഇയാള്‍ സ്വകാര്യ സ്ഥാപനത്തില്‍ അധ്യാപകനാണ്.

എലത്തൂര്‍ സ്വദേശിയായ എരഞ്ഞിക്കല്‍ ശ്രീപാദത്തില്‍ ധനേഷ് (43) നെയാണ് കോഴിക്കോട് പോക്‌സോ കോടതി റിമാന്റ് ചെയ്തത്. ജൂണ്‍ 25ന് സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസിനെത്തിയ വിദ്യാര്‍ത്ഥിയുടെ ശരീരത്തില്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ ഇല്ലാത്ത സമയത്ത് ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിച്ചതോടെ കുട്ടി ക്ലാസില്‍ നിന്ന് ഇറങ്ങി ഓടി വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് രക്ഷിതാക്കള്‍ പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.
ഇതിനിടയില്‍ കോഴിക്കോട് സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി അപേക്ഷ തള്ളുകയായിരുന്നു. ജൂലൈ 21ന് കോടതിയില്‍ ഹാജരായ ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു

Related Articles

Leave a Reply

Back to top button